മെട്രോ ഗ്രീൻ ലൈന്‍; നാഗസാന്ദ്ര -മാധവാര പാതയിൽ സർവീസ് ആരംഭിച്ചു

മെട്രോ ഗ്രീൻ ലൈന്‍; നാഗസാന്ദ്ര -മാധവാര പാതയിൽ സർവീസ് ആരംഭിച്ചു

ബെംഗളൂരു :  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച 3.14 കിലോമീറ്റർ മെട്രോ പാതയിൽ സർവീസ് തുടങ്ങി. രാവിലെ അഞ്ചിന് മാധവാരയിൽ നിന്ന് ആദ്യ സര്‍വീസ് പുറപ്പെട്ടു. ഗ്രീ​ൻ ലൈ​നി​ൽ നി​ല​വി​ൽ നാ​ഗ​സാ​ന്ദ്ര വ​രെ​യു​ള്ള പാ​ത മാ​ധ​വാ​ര​യി​ലേ​ക്ക് നീ​ട്ടു​ന്ന​താ​ണ് പു​തി​യ പാ​ത.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ തുടങ്ങിയവർ ബുധനാഴ്ച യെശ്വന്തപുരയിൽ നിന്ന് മാധവാര വരെ മെട്രോയിൽ സഞ്ചരിച്ച് പാത പരിശോധിച്ചിരുന്നു.

പാത ദീര്‍ഘിപ്പിച്ചത് 44,000ലേറെ യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മ​ഞ്ജു​നാ​ഥ് ന​ഗ​ർ, ചി​ക്ക​ബി​ദ​ര​ക്ക​ല്ല്, മാ​ധ​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ മൂ​ന്ന് എ​ലി​വേ​റ്റ​ഡ് സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് നാ​ഗ​സാ​ന്ദ്ര-​മാ​ധ​വാ​ര ലൈ​ൻ. തു​മ​കൂ​രു റോ​ഡി​ലെ ബെംഗ​ളൂ​രു ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ലെ​ത്താ​ൻ പു​തി​യ പാ​ത സ​ഹാ​യി​ക്കും. ഭൂമിയുടെ വിലയുൾപ്പെടെ 1168 കോടി രൂപ ചെലവിലാണ് ഈ പാത നിർമിച്ചിരിക്കുന്നത്. നാഗസാന്ദ്ര- മാധവാര പാത തുറക്കുന്നതോടെ നമ്മ മെട്രോയ്ക്ക് ആകെ 76.95 കിലോമീറ്റർ പാതയും 69 സ്റ്റേഷനുകളുമാകും. ഗ്രീൻ ലൈനിൽ 33.46 കിലോമീറ്ററും 31 സ്റ്റേഷനുകളും പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 43.49 കിലോമീറ്ററും 38 സ്റ്റേഷനുകളും ആണുള്ളത്.
<br>
TAGS : NAMMA METEO
SUMMARY : Metro Green Line; Services started on Nagasandra-Madhavara route

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *