ബെംഗളൂരുവിലെ മെട്രോ തൂണുകളും ഫ്ലൈഓവറുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും

ബെംഗളൂരുവിലെ മെട്രോ തൂണുകളും ഫ്ലൈഓവറുകളും ലൈറ്റുകൾ കൊണ്ട് അലങ്കരിക്കും

ബെംഗളൂരു: ബ്രാൻഡ് ബെംഗളൂരു സംരംഭത്തിന്റെ ഭാഗമായി ബെംഗളൂരുവിലുടനീളമുള്ള മെട്രോ തൂണുകൾ, കാരിയേജ്‌വേകൾ, ഫ്ലൈ ഓവറുകൾ, മീഡിയനുകൾ എന്നിവ ലൈറ്റുകൾ കൊണ്ട് അലങ്കരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. ഇല്യൂമിനേഷൻ സംരംഭം നഗരത്തെ കാഴ്ചയിൽ ആകർഷകമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഇത് രാത്രികാല നഗരജീവിതം മെച്ചപ്പെടുത്തുകയും ശരിയായ ലൈറ്റിംഗിലൂടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. 50 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

നാഗ്പുരിലെ മാതൃകയാണ് ഇതിനായി നഗരത്തിൽ പിന്തുടരുന്നത്. ഇത് കൂടാതെ ബിഎംആർസിഎല്ലും, ബിബിഎംപിയും സംയുക്തമായി മെട്രോ തൂണുകളിൽ പരസ്യ ബിൽബോർഡുകൾ സ്ഥാപിക്കാൻ സൗകര്യമൊരുക്കുമെന്നും ശിവകുമാർ പറഞ്ഞു. ഇതിനായി ബിബിഎംപി ടെൻഡറുകൾ ക്ഷണിക്കും, ബിഎംആർസിഎൽ മെട്രോ തൂണുകളിൽ പരസ്യ ബിൽബോർഡുകൾക്കായി സ്ഥലം അനുവദിക്കും. പരസ്യ വരുമാനം ബിബിഎംപിയും ബിഎംആർസിഎല്ലും പങ്കിടാൻ തീരുമാനമായിട്ടുണ്ടെന്നും തുഷാർ ഗിരിനാഥ് കൂട്ടിച്ചേർത്തു.

TAGS: ILLUMINATION
SUMMARY: Bengaluru flyovers, Metro pillars to be illuminated

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *