സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ സർവീസ് രണ്ട് ദിവസത്തേക്ക് തടസപ്പെടും

സിഗ്നലിങ് പരിശോധന; ഗ്രീൻ ലൈനിൽ മെട്രോ സർവീസ് രണ്ട് ദിവസത്തേക്ക് തടസപ്പെടും

ബെംഗളൂരു: മെട്രോ ട്രാക്കിലെ സിഗ്നലിങ് പരിശോധന നടക്കുന്നതിനാൽ രണ്ട് ദിവസത്തേക്ക് ഗ്രീൻ ലൈനിലെ സേവനം തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. പീനിയ ഇൻഡസ്ട്രിക്കും നാഗസാന്ദ്ര സ്റ്റേഷനുകൾക്കുമിടയിലുള്ള ഗ്രീൻ ലൈനിലെ മെട്രോ സർവീസുകളാണ് സെപ്റ്റംബർ 6, 11 തീയതികളിൽ തടസപ്പെടുക.

എന്നാൽ പീനിയ മുതൽ മജസ്റ്റിക് വരെയുള്ള ഗ്രീൻ ലൈനിലെയും പർപ്പിൾ ലൈനിലെയും സർവീസുകൾ ഈ ദിവസങ്ങളിൽ സാധാരണ പോലെ പ്രവർത്തിക്കും. തിരക്ക് തടയാൻ വെള്ളിയാഴ്ച പീനിയ സ്റ്റേഷനിൽ ക്യൂ രൂപീകരിക്കുകയും പൊതു വിലാസ സംവിധാനങ്ങൾ ഉപയോഗിച്ച് അറിയിപ്പുകൾ നൽകുകയും ചെയ്തു.

മജസ്റ്റിക്കിൽ നിന്ന് വരുന്ന മെട്രോ ട്രെയിനുകൾ പീനിയയിൽ സർവീസ് അവസാനിപ്പിക്കും. ദാസറഹള്ളി, ജാലഹള്ളി, നാഗസാന്ദ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസ് ഈ ദിവസങ്ങളിൽ ഉണ്ടാകില്ല. എന്നാൽ യാത്രക്കാരുടെ സൗകര്യാർത്ഥം ഫീഡർ ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ബിഎംആർസിഎൽ അറിയിച്ചു.

TAGS: BENGALURU | NAMMA METRO
SUMMARY: Metro services hit for 2 days between green line

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *