ബെംഗളൂരുവിലെ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് തുറക്കും

ബെംഗളൂരുവിലെ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് തുറക്കും

ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് (സൈക്കിൾ ഡോക്ക്) തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണിത്. ഇതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിന് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് പ്രത്യേക പഠനം നടത്തും.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) സഹകരിച്ച് ഡിയുഎൽടി നേരത്തെ നഗരത്തിലെ 10 മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ സ്റ്റാൻഡുകളുടെയും പെഡൽ പോർട്ടുകളുടെയും പൈലറ്റ് പ്രോജക്ടായി ഏറ്റെടുത്തിരുന്നു. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

കെംഗേരി ബസ് ടെർമിനൽ, കെആർ പുരം, മാധവാര, ചിക്കബിദരകല്ല്, മഞ്ജുനാഥ നഗര, ദാസറഹള്ളി, നാഷണൽ കോളേജ്, ബനശങ്കരി, ജയപ്രകാശ് നഗർ, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് സൈക്കിൾ പാർക്കിംഗ് തുറക്കുന്നതിനായി തിരഞ്ഞെടുത്ത സ്റ്റേഷനുകൾ.

TAGS: BENGALURU | METRO STATIONS
SUMMARY: Bengaluru metro stations to have cycle docks soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *