മെട്രോ സ്റ്റേഷനുകളിൽ ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കും

മെട്രോ സ്റ്റേഷനുകളിൽ ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. സ്വകാര്യ കമ്പനിയായ സൺ മൊബിലിറ്റിയുമായി സഹകരിച്ചാണ് ബിഎംആർസിഎൽ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ 19 മെട്രോ സ്റ്റേഷനുകളിൽ സ്വാപ്പിങ് സ്റ്റേഷൻ സ്ഥാപിക്കും.

ഹൂഡി മെട്രോ സ്റ്റേഷനിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷൻ ഇതിനോടകം തുറന്നിട്ടുണ്ടെന്നും ഉടൻ തന്നെ മറ്റിടങ്ങളിലേക്കും ഇവ നടപ്പാക്കുമെന്നും ബിഎംആർസിഎൽ) മാനേജിംഗ് ഡയറക്ടർ എം. മഹേശ്വര റാവു പറഞ്ഞു. പാർക്കിംഗ് ഏരിയകളിലും ഓട്ടോ സ്റ്റാൻഡുകളിലും സ്ഥാപിക്കുന്ന ഇവി ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകൾ മെട്രോ ട്രെയിനുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കുള്ളതാണ്.

TAGS: BENGALURU | NAMMA METRO
SUMMARY: EV battery-swapping at metro stations in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *