നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതി 2029ഓടെ പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം പദ്ധതികൾ 2029ൽ പൂർത്തിയാകുമെന്ന് ഗവർണർ താവർ ചന്ദ് ഗെലോട്ട്. ഒന്നും രണ്ടും ഇടനാഴികൾ ഉൾപ്പെടെയുള്ള മൂന്നാം ഘട്ട മെട്രോ പദ്ധതികൾ 2029 ഡിസംബറോടെ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ട പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വളർച്ചയ്ക്ക് സഹായകരമാകുന്നതാണ് പുതിയ പദ്ധതികളെന്ന് ഗവർണർ വ്യക്തമാക്കി.

നഗരത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വിവിധ കോണുകളിലേക്ക് മെട്രോ കണക്റ്റിവിറ്റി വർധിപ്പിക്കുകയാണ് ബിഎംആർസിഎൽ. നഗരത്തിലുടനീളമുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്ന കോറിഡോർ-1, കോറിഡോർ-2 എന്നിവയുൾപ്പെടെ മൂന്നാം ഘട്ട മെട്രോ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെമ്പാപുര മുതൽ ജെപി നഗർ വരെയുള്ള കോറിഡോർ-1 (32.15 കിലോമീറ്റർ), ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള കോറിഡോർ-2 (12.50 കിലോമീറ്റർ) എന്നിവയുൾപ്പെടുന്നതാണ് മൂന്നാം ഘട്ട മെട്രോ പദ്ധതി. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കൃഷ്ണരാജപുരം വരെയുള്ള ഫേസ്-2എ (19.75 കിലോമീറ്റർ), കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വരെയുള്ള ഫേസ്-2ബി (38.44 കിലോമീറ്റർ) എന്നിവയുൾപ്പെടെയുള്ള രണ്ടാം ഘട്ട പദ്ധതികൾ പുരോഗമിക്കുകയാണ്. ഇതിന്റെ ചെലവ് 14,788 കോടി രൂപയാണ്. ഹൊസഹള്ളി മുതൽ കടബാഗെരെ വരെയുള്ള 12.50 കിലോമീറ്റർ നീളമുള്ള ഇടനാഴി-2 എന്നിവ 15,611 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

TAGS: BENGALURU | NAMMA METRO
SUMMARY: Namma metro phase 3 project to be completed within 2029

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *