മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു

മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം; ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു

ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് നേരിയ ആശ്വാസം. ടിക്കറ്റ് നിരക്കിലെ അപാകതകൾ പരിഹരിച്ചതായും, നിരക്കിൽ 30 ശതമാനം ഇളവ് വരുത്തിയതായും ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് വർധനവ് പുനപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടതിനെ തുടർന്നാണ് തീരുമാനം. മെട്രോ നിരക്ക് വർധനവ് 70 ശതമാനമായി പരിമിതപ്പെടുത്തിയതായി ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർ മഹേശ്വര റാവു അറിയിച്ചു. ടിക്കറ്റ് നിരക്കിൾ 100 ശതമാനം വർധനവാണ് ബിഎംആർസിഎൽ നേരത്തെ വരുത്തിയിരുന്നത്. ഇത് 70 ശതമാനമാക്കിയാണ് കുറച്ചത്.

ഇതോടെ യാത്രക്കാർ നിലവിലുള്ള ടിക്കറ്റ് നിരക്കിൽ നിന്ന് 30 ശതമാനം ഇളവ് ലഭിക്കും. എന്നാൽ അടിസ്ഥാന നിരക്കായ 10 രൂപയ്ക്കും, കൂടിയ നിരക്കായ 90 രൂപയ്ക്കും മാറ്റമില്ലാതെ തുടരും. പുതിയ നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഫീസ് ഫിക്സേഷൻ കമ്മിറ്റിയുടെ (എഫ്‌എഫ്‌സി) ശുപാർശകൾ പുനപരിശോധിച്ച ശേഷമാണ് തീരുമാനമെന്ന് ബിഎംആർസിഎൽ എംഡി അറിയിച്ചു. നിയമപരമായ ചട്ടങ്ങൾ ലംഘിക്കാതെ യാത്രക്കാരുടെ ആശങ്കകൾ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് എംഡി വ്യക്തമാക്കി.

 

TAGS: NAMMA METRO
SUMMARY: Bengaluru Namma Metro fare hike capped at 70% following directive from Karnataka CM

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *