മിഷേൽ ബാർണിയർ ഫ്രാന്‍സ് പ്രധാനമന്ത്രി

മിഷേൽ ബാർണിയർ ഫ്രാന്‍സ് പ്രധാനമന്ത്രി

പാരീസ്: ബ്രെക്സിറ്റിൽ യൂറോപ്യൻ യൂണിയന്റെ ചർച്ചകൾക്കു നേതൃത്വംനൽകിയ മിഷേൽ ബാർണിയറെ  (73) ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലായിൽ നടന്ന തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് നിയമനം. ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രധാനമന്ത്രിയാണ് ബാർണിയെ.

ഗബ്രിയേൽ അത്താലിന്റെ പിൻഗാമിയായാണ് അദ്ദേഹമെത്തുന്നത്. നാലുവട്ടം ക്യാബിനറ്റ് മന്ത്രിയായ ബാർണിയർ രണ്ടുവട്ടം യൂറോപ്യൻ കമീഷണറായിരുന്നു. ജൂലൈ തെരഞ്ഞെടുപ്പിൽ ഇടതുപാർടികളുടെ സഖ്യമായ പോപ്പുലർ ഫ്രണ്ട്‌ 190 സീറ്റും മാക്രോണിന്റെ എൻസെംബിൾ സഖ്യം 160 സീറ്റും ആദ്യവട്ടം മുന്നിലെത്തിയ മരീൻ ലെ പെന്നിന്റെ തീവ്ര വലതുപാർടി നാഷണൽ റാലി 140 സീറ്റും നേടി. സ്വാഭാവികമായും സർക്കാർ രൂപീകരണത്തിന് ക്ഷണം ലഭിക്കേണ്ട ഇടതുസഖ്യത്തെ മാക്രോൺ തഴഞ്ഞു. ബാർണിയര്‍ക്കെതിരെ സഭയില്‍ അവിശ്വാസം വന്നാല്‍ തീവ്ര വലതുപാർടി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തീവ്ര വലതുപക്ഷത്തെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക എന്ന സന്ദേശം തിരഞ്ഞെടുപ്പിലൂടെ നല്‍കിയ വോട്ടര്‍മാരെ മാക്രോണ്‍ വഞ്ചിച്ചെന്ന് ഇടതുസഖ്യം പ്രതികരിച്ചു.
<BR.
TAGS : MICHEL BARNIER | FRANCE
SUMMARY : Michel Barney Prime Minister of France

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *