മിഹിറിന്റെ മരണം; അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്

മിഹിറിന്റെ മരണം; അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസ്

കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത 14 വയസ്സുകാരൻ മിഹിർ അഹമ്മദിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്. സ്കൂളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും, അധ്യാപകരുടെ മൊഴിയെടുക്കുകയും ചെയ്‌തെങ്കിലും റാഗിംങ്‌ സംബന്ധിച്ച പ്രത്യേക തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.

സ്കൂളിന് പുറത്ത് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടിയെ അലട്ടിയിരുന്നോ എന്ന കാര്യത്തില്‍ കൂടി വ്യക്തത വരുത്തിയ ശേഷം അന്തിമ റിപ്പോര്‍ട്ട് ഉടന്‍ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. കുടുംബം റാഗിംങ്‌ പരാതി ഉന്നയിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാവുകയും തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങുകയുമായിരുന്നു. സഹപാഠികള്‍ മിഹിറിനെ ശുചിമുറിയില്‍ കൊണ്ടു പോയി മർദിച്ചു, ക്ലോസറ്റ്‌ നക്കിച്ചു, മുഖം താഴ്ത്തി ഫ്ലഷ് ചെയ്തു തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് അമ്മ പരാതി നല്‍കിയത്.

TAGS : MIHIR AHAMED DEATH
SUMMARY : Mihir’s death; Police to close investigation

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *