‘സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫാക്കി; നിതി ആയോഗ് യോഗത്തില്‍ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി

‘സംസാരിക്കുന്നതിനിടയിൽ മൈക്ക് ഓഫാക്കി; നിതി ആയോഗ് യോഗത്തില്‍ നിന്ന് മമത ബാനർജി ഇറങ്ങിപ്പോയി

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന നിതി ആയോഗ് യോഗത്തില്‍ നിന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഇറങ്ങിപ്പോയി. അഞ്ചു മിനിട്ട് സംസാരിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നാണ് മമതയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. ഇന്ത്യ സഖ്യത്തിൽ നിന്ന് മമത മാത്രമായിരുന്നു യോഗത്തിൽ പങ്കെടുത്തിരുന്നത്.

യോഗത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ മമത ബാനര്‍ജി രൂക്ഷ വിമര്‍ശനമുയര്‍ത്തി. ബിജെപി മുഖ്യമന്ത്രിമാരെ 15 മിനിറ്റ് സംസാരിക്കാന്‍ അനുവദിച്ചുവെന്നും എന്നാല്‍ താന്‍ സംസാരിച്ച് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മൈക്ക് ഓഫ് ചെയ്‌തെന്നുമാണ് ആരോപണം. അഭിപ്രായം ഉന്നയിക്കാന്‍ പോലും അവസരമുണ്ടായില്ല. വിവേചനം അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മമതയുടെ ബഹിഷ്‌കരണം. അതേസമയം ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം മറികടന്ന് യോഗത്തിൽ പങ്കെടുത്ത മമത ബാനര്‍ജിയെ ശിവസേന വിമര്‍ശിച്ചു.
<BR>
TAGS : NITI AAYOG | MAMATA BANERJEE
SUMMARY : ‘Mike turned off while speaking; Mamata Banerjee walked out of the Aayog meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *