ബെംഗളൂരു: ബെംഗളൂരുവിലെ എസ് എം എ യുടെ കീഴിലുള്ള പള്ളികളിലും മദ്രസകളിലും നടന്നുവന്ന വന്ന മീലാദ് പരിപാടികളുടെ സമാപനം ശനിയാഴ്ച രാത്രി 9 മണിക്ക് ശിവാജി നഗര്‍ മില്ലേഴ്‌സ് റോഡിലുള്ള ഖാദിരിയ്യ മസ്ജിദ് ജലാലുദീന്‍ ഉസ്താദ് നഗറില്‍ നടക്കും. സയ്യിദ് ഇബ്രാഹിം ബാഫക്കി തങ്ങള്‍ പ്രാര്‍തഥനക്ക് നേതൃത്വം നല്‍കും. മുന്‍ കേന്ദ്ര മന്ത്രിയും ബെംഗളൂരു.ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് പ്രസിഡന്റുമായ സി.എം ഇബ്രാഹി ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹിമാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കഴിഞ്ഞ വര്‍ഷം സുന്നി വിദ്യാഭ്യാസ ബോഡ് നടത്തിയ പൊതുപരീക്ഷയില്‍ ജില്ലയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും മദ്രസാ അധ്യാപകര്‍ക്കും എസ് എസ് കാദര്‍ ഹാജി മെമ്മോറിയല്‍ അവാര്‍ഡ് നല്‍കും.
<BR>
TAGS : SUNNI MANAGEMENT ASSOCIATION

Posted inASSOCIATION NEWS RELIGIOUS
