ബെംഗളൂരു: മഡിവാള നൂറുല്‍ ഹുദ മദ്രസ കമ്മിറ്റി മീലാദ് സമ്മേളനം സംഘടിപ്പിച്ചു. മഡിവാള പോലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മദ്രസ കമ്മിറ്റി പ്രസിഡണ്ട് മുജീബ് അധ്യക്ഷത വഹിച്ചു. ഫാറുഖ് അമാനി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തി. സയ്യിദ് ഇബ്രാഹിം ബാഫഖി തങ്ങള്‍,സത്താര്‍ മൗലവി, അബ്ദുല്‍ഗഫൂര്‍ സഖാഫി, അബ്ദുറഹിമാന്‍ ഹാജി, സുബൈര്‍ മൗലവി, റഫീഖ് ആടുഗോഡി, അബ്ദുറഷീദ്, സിയാദ്, ശരീഫ് എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും ശിഹാബ് മഡിവാള നന്ദിയും പറഞ്ഞു.
<BR>
TAGS : RELIGIOUS

Posted inRELIGIOUS
