ബെംഗളൂരു : വടക്കൻ കർണാടകത്തിലെ ബീദർജില്ലയുടെ വിവിധ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച വൈകീട്ട് 4.26-നാണ് 2.6 തീവ്രതയുള്ള ഭൂചലനമുണ്ടായത്. ബിദർ ജില്ലയിലെ ഹുമ്‌നാബാദ് താലൂക്കിലെ സിതാൽഗേര ഗ്രാമപഞ്ചായത്തിൻ്റെ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. അതേസമയം ബീദർ ഭൂകമ്പരഹിത മേഖലയിലാണെന്നും മേഖലയിൽ ആദ്യമായിട്ടാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയെന്നും ഭൂകമ്പ ശാസ്ത്രജ്ഞർ പറഞ്ഞു.
<br>
TAGS : EARTHQUAKE | BIDAR
SUMMARY : Mild earthquake in Bidar

Posted inKARNATAKA LATEST NEWS
