പാൽ വിലയിൽ നാല് രൂപ വർധിപ്പിച്ച് കെഎംഎഫ്

പാൽ വിലയിൽ നാല് രൂപ വർധിപ്പിച്ച് കെഎംഎഫ്

ബെംഗളൂരു: നന്ദിനി പാലിൻ്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). പുതുക്കിയ വിലവിവരപ്പട്ടിക പുറത്തിറക്കിയിട്ടും പാക്കറ്റിൽ അധികവില അച്ചടിച്ചാണ് ഫെഡറേഷൻ പാൽ വിൽക്കുന്നത്. ഇതോടെ സർക്കാർ തീരുമാനത്തിനെതിരെ നിരവധി ഉപഭോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു.

ശുഭം ഗോൾഡ് പാലിന് നേരെ പ്രഖ്യാപിച്ച വില വർധന ലിറ്ററിന് 2 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അര ലിറ്ററിന് 3 രൂപയായും ലിറ്ററിന് 4 രൂപയായുമാണ് വർധനയുള്ളത്. ശുഭം ഗോൾഡ് മിൽക്കിൻ്റെ അരലിറ്ററിന് 26 രൂപയായിരുന്നത് ഇപ്പോൾ 29 രൂപയാണ്. ലിറ്ററിന് 49 രൂപയിൽ നിന്ന് 51 രൂപയായി വില വർധിച്ചിട്ടുണ്ട്.

വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കും. അതായത്, 1000 മില്ലിലീറ്റര്‍ പാക്കറ്റില്‍ 1050 മില്ലിയും 500 മില്ലിലീറ്റര്‍ പാക്കറ്റില്‍ 550 മില്ലിയും ലഭിക്കും. തൈരിനും മറ്റു പാല്‍ ഉല്‍പന്നങ്ങള്‍ക്കും പഴയ വില തുടരും.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പാല്‍ വില ലീറ്ററിന് 3 രൂപ വരെ വര്‍ധിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യയില്‍ പാലിനു കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. 14 ക്ഷീര സഹകരണ സംഘങ്ങളിലെ 27 ലക്ഷം കര്‍ഷകര്‍ക്കു വിലവര്‍ധനയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം 15 ശതമാനം വരെ വര്‍ധിച്ചതായും പ്രതിദിന ഉല്‍പാദനം ഒരു കോടി ലീറ്ററിന് അടുത്തെത്തിയതായും ഫെഡറേഷന്‍ അറിയിച്ചു.

TAGS: KARNATAKA | MILK | PRICE HIKE
SUMMARY: Karnataka milk price hiked yet again unnoticed by kmf

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *