ഖനി അഴിമതി ആരോപണം: കുമാരസ്വാമിയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി തേടി ലോകായുക്ത

ഖനി അഴിമതി ആരോപണം: കുമാരസ്വാമിയെ വിചാരണ ചെയ്യാൻ ഗവർണറുടെ അനുമതി തേടി ലോകായുക്ത

ബെംഗളൂരു: ജനതാദൾ എസ് നേതാവും കേന്ദ്ര മന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമിയെ ഖനി അഴിമതി കേസിൽ കുറ്റവിചാരണ ചെയ്യാൻ കർണാടക ലോകായുക്തയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഗവർണറുടെ അനുമതി തേടി.

ബല്ലാരിയിലെ സന്ദൂരിൽ ഇരുമ്പ് ഖനനത്തിന് 500 ഏക്കർഭൂമി ശ്രീസായി വെങ്കടേശ്വര മിനറൽസ് എന്ന സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകിയതിൽ അഴിമതി ആരോപിച്ചുള്ള കേസാണിത്. 24 കമ്പനികൾ അപേക്ഷിച്ചെങ്കിലും ശ്രീസായി വെങ്കടേശ്വര മിനറൽസിന് കുമാരസ്വാമി വഴിവിട്ട് അനുമതി നൽകിയെന്ന് ചൂണ്ടിക്കാട്ടി 2013 നവംബറിലും 2017 ജൂണിലും ലോകായുക്ത പോലിസ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. കേസിൽ 2015-ൽ കുമാരസ്വാമി അറസ്റ്റിലാകുകയും ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു.
എന്നാൽ കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.

കുറ്റപത്രം സമർപ്പിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. ഇതിനു വേണ്ടിയുള്ള അപേക്ഷയാണ് ലോകായുക്ത ഇപ്പോൾ നൽകിയിരിക്കുന്നത്. 2023 നവംബർ 11 ന് കുറ്റവിചാരണയ്ക്ക് അനുമതി തേടി ലോകായുക്ത പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഗവർണറെ സമീപിച്ചിരുന്നു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ കൂടി സമർപ്പിക്കാൻ ഇക്കഴിഞ്ഞ ജൂലൈ 29 ന് ഗവർണർ നിർദേശിക്കുകയായിരുന്നു.
<BR>
TAGS : HD KUMARASWAMY | MINE SCAM
SUMMARY : Mine scam. Lokayukta seeks Governor’s permission to prosecute Kumaraswamy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *