മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു

മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു

ബെംഗളൂരു: കർണാടകയിൽ മിനി ബസും ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 13 പേർ മരിച്ചു. ഹാവേരിയിൽ പൂനെ-ബെംഗളൂരു ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.

നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ എമ്മിഹട്ടി ഗ്രാമത്തിൽ നിന്നുള്ള പരശുറാം (45), ഭാഗ്യ (40), നാഗേഷ് (50), വിശാലാക്ഷി (50), സുഭദ്രാ ബായി (65), പുണ്യ (50), മഞ്ജുള ബായ് (57), ഡ്രൈവർ ആദർശ് (23), മാനസ (24), രൂപ (40), മഞ്ജുള (50), നാലും ആറും വയസുള്ള രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്.

സാവദത്തിയിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവരമറിഞ്ഞ് പോലീസ് ഉടൻ തന്നെ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇടിയുടെ ആഘാതത്തിൽ മിനി ബസിന് സാരമായി കേടുപാടുകൾ സംഭവിച്ചു.

ബസിൽ നിന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്‌സും പോലീസും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തത്. ആകെ 17 പേരായിരുന്നു ബസിൽ യാത്ര ചെയ്തത്. സംഭവത്തിൽ ജില്ലാ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES | ACCIDENT
SUMMARY: Mini bus truck collides in karnataka, 13 dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *