ഹണി ട്രാപ്പ് വിവാദം; ആഭ്യന്തര  വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ഹണി ട്രാപ്പ് വിവാദം; ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി രാജണ്ണ

ബെംഗളൂരു: ഹണി ട്രാപ്പ് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി കെ.എന്‍. രാജണ്ണ. തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചതായും എന്നാല്‍ പ്രതികളുടെ ഉദ്ദേശ്യം മനസിലാക്കി വിവേകപൂര്‍വം ചതിയില്‍ നിന്നും രക്ഷപ്പെട്ടതായി മന്ത്രി പറഞ്ഞു. ഓരോ സ്ത്രീകളുമായി രണ്ട് തവണ ഒരാള്‍ തന്റെ വീട്ടില്‍ വന്നാണ് തന്നെ കുടുക്കാന്‍ ശ്രമിച്ചതെന്നും രാജണ്ണ പരാതിയില്‍ ആരോപിച്ചു. രണ്ടാം തവണ വന്നപ്പോള്‍ ഇയാള്‍ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. നടന്ന സംഭവങ്ങള്‍ വ്യക്തമായി പരാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും രാജണ്ണ പറഞ്ഞു. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും ഇക്കാരണത്താല്‍ തന്നെ പല നേതാക്കളും ഇത്തരം കെണികളില്‍ വീഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 48 എംഎല്‍എമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്ന് കര്‍ണാടക നിയമസഭയില്‍ രാജണ്ണ വെളിപ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്.

TAGS: HONEY TRAP | KARNATAKA
SUMMARY: Karnataka minister files complaint in honey trap

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *