കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്തു; വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി

കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്തു; വിദ്യാർഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി

ബെംഗളൂരു: കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്ത വിദ്യാർഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. വിധാൻ സൗധയിൽ വെച്ച് നടന്ന ഓൺലൈൻ പരിപാടിക്കിടെയായിരുന്നു സംഭവം.

പിയു കോളേജ് വിദ്യാർഥികൾക്ക് നീറ്റ്, സി.ഇ.ടി. കോച്ചിങ്, ഓൺലൈനിൽ സൗജന്യമായി നൽകുന്നത് സംബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെയാണ് മന്ത്രിക്ക് കന്നഡ അറിയില്ലേ എന്ന് വിദ്യാർഥി ചോദിച്ചു.

ഇതിൽ പ്രകോപിതനായ മന്ത്രി വിദ്യാർഥിക്കെതിരേ നടപടിയെടുക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. വെർച്വൽ മീറ്റിൽ പങ്കെടുത്ത ഒരു കുട്ടി മന്ത്രി കന്നഡ സംസാരിക്കാത്തതോടെയാണ് ചോദ്യമുയർത്തിയത്. ഇതോടെ മന്ത്രി പ്രകോപിതനാവുകയായിരുന്നു. വിഷയത്തിൽ കർശന നടപടി ആവശ്യമാണെന്നും വിദ്യാർഥിക്ക് അച്ചടക്കമില്ലെന്നും മന്ത്രി പറഞ്ഞു.

 

TAGS: KARNATAKA | MADHU BANGARAPPA
SUMMARY: Karnataka Minister slammed for reaction to student questioning his Kannada

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *