ജൂണ്‍ രണ്ടിന് തന്നെ സ്കൂളുകള്‍ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ജൂണ്‍ രണ്ടിന് തന്നെ സ്കൂളുകള്‍ തുറക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ ജൂണ്‍ 2ന് തന്നെ സ്‌കൂളുകള്‍ തുറക്കാനാണ് നിലവിലുള്ള തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ ദിവസത്തില്‍ മാറ്റം വേണോ എന്ന് തീരുമാനിക്കും.

പതിനാലായിരം സ്‌കൂള്‍ കെട്ടിടങ്ങളുണ്ടായിട്ടും ഈ കാറ്റില്‍ ഒരു സ്‌കൂള്‍ കെട്ടിടത്തിന് പോലും തകരാറുണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിന് വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡുകള്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

ഹൈസ്‌കൂള്‍ സമയക്രമ വിവാദത്തോടും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകള്‍ തന്നെയാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകളാണ്. പിന്നാലെ കോടതി നിർദേശപ്രകാരം കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ നല്‍കിയ റിപ്പോർട്ടാണ് ഇന്നലെ അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

TAGS : V SHIVANKUTTY
SUMMARY : Minister V Sivankutty says schools will open on June 2nd

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *