പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് കർണാടക ഫിഷറീസ്- തുറമുഖ ഗതാഗത മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡയിൽ പശുമോഷണം വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

എല്ലാവരും എല്ലാ ദിവസവും പശുവിന്റെ പാൽ കുടിക്കുന്നുണ്ട്. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാൻ പോലീസിനോട് നിർദേശിച്ചിട്ടുണ്ടെന്ന് കാർവാറിൽ നടന്ന പരിപാടിയിൽ വെച്ച് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡിൽ വെടിവെച്ചിടാൻ താൻ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുൻ സർക്കാരുകളുടെ കാലത്തും കന്നുകാലി മോഷണം വ്യാപകമായിരുന്നു. എന്നാൽ ഇതിനെതിരെ കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല. അടുത്ത രണ്ട് മാസത്തിനുള്ളിൽ പശുക്കൾക്ക് പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികൾ സർക്കാർ ഉത്തരവിടുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

TAGS: KARNATAKA | THEFT
SUMMARY: Minister warns of shoot at sight for cow theives

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *