കുമാരസ്വാമിക്കെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സമീർ അഹ്മദ് ഖാൻ

കുമാരസ്വാമിക്കെതിരെ അധിക്ഷേപ പരാമർശം; ഖേദം പ്രകടിപ്പിച്ച് മന്ത്രി സമീർ അഹ്മദ് ഖാൻ

ബെംഗളൂരു: കേന്ദ്ര ഘന – വ്യവസായ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയ്ക്കെതിരെ വംശീയ പരാമർശം നടത്തിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർണാടക മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ. പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങിയതോടെയാണ് സമീർ അഹമ്മദ് ഖാൻ ക്ഷമ ചോദിച്ചത്.

കേന്ദ്രമന്ത്രിയെ കുറിച്ചുള്ള തന്റെ പരാമർശം ആരുടേയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാപ്പു പറയുന്നതായി മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

താനും കുമാരസ്വാമിയും സുഹൃത്തുക്കളാണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. കുമാരസ്വാമിയെ കാല അല്ലെങ്കിൽ കാലിയ എന്നു വിളിക്കുന്നത് ആദ്യമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യകാലം മുതൽ സ്നേഹം കൊണ്ട് പരസ്പരം ഇത്തരം വാക്കുകൾ വിളിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്നപട്ടണയിലെ കോൺഗ്രസ് സ്ഥാനാർഥിയായ സി.പി. യോഗീശ്വര ബിജെപിയിൽ ചേക്കേറുകയും പിന്നീട് കോൺഗ്രസിൽ മടങ്ങിയെത്തുകയും ചെയ്തതിനെ കുറിച്ച് പറയുന്നതിനിടെയായിരുന്നു കുമാരസ്വാമിയ്ക്കെതിരേ മന്ത്രിയുടെ വിവാദപരാമർശം.

 

TAGS: KARNATAKA | HD KUMARASWAMY
SUMMARY: Out of affection, Karnataka minister’s conditional apology for racist remark against Kumaraswamy

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *