അമ്മ വായ്‌പ തിരിച്ചടച്ചില്ല, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചതായി പരാതി

അമ്മ വായ്‌പ തിരിച്ചടച്ചില്ല, പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചതായി പരാതി

ബെംഗളൂരു: അമ്മ വായ്‌പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ബെളഗാവി സവദത്തി താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. കേസിൽ രണ്ട് പേരെ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്‌തു.

ബെളഗാവിയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അമ്മ, മകളുടെ ചികിത്സാ ചെലവുകൾക്കും മരുമകളുടെ ഗർഭകാല പരിചരണത്തിനുമായി പ്രതികളുടെ പക്കൽ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. വായ്‌പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ 17 വയസുള്ള മകളെ വിവാഹം കഴിക്കാൻ പ്രതികൾ സമ്മർദ്ദം ചെലുത്തി.

എന്നാൽ ഇവർ അതിന് തയ്യാറായില്ല. തുടർന്ന് അമ്മയുടെയും പെൺകുട്ടിയുടെയും എതിർപ്പ് വകവയ്ക്കാതെ, 2024 സെപ്റ്റംബർ 18 ന് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. താൻ പീഡനത്തിന് ഇരയായതായി പെൺകുട്ടിയും പോലീസിൽ മൊഴി നൽകി. കേസിൽ ഉൾപ്പെട്ട മറ്റ്‌ പ്രതികൾ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | POCSO
SUMMARY: Minor girl forcefully married in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *