വോട്ടെണ്ണലിനു മിനിറ്റുകൾ ബാക്കി; കനത്ത സുരക്ഷയിൽ ബെംഗളൂരു നഗരം

വോട്ടെണ്ണലിനു മിനിറ്റുകൾ ബാക്കി; കനത്ത സുരക്ഷയിൽ ബെംഗളൂരു നഗരം

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി ഏതാനും നിമിഷങ്ങൾ ബാക്കി. ബെംഗളൂരു നഗരത്തിൽ കനത്ത സുരക്ഷയാണ് സിറ്റി പോലീസ് ഒരുക്കിയിരിക്കുന്നത്. 2,400 ബെംഗളൂരു സിറ്റി പോലീസ് ഉദ്യോഗസ്ഥരെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നഗരത്തിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ സെക്ഷൻ 144 പ്രഖ്പിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടി നിൽക്കരുതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

ജൂൺ 4 അർദ്ധരാത്രി വരെ മദ്യവിൽപ്പന നിരോധിക്കുകയും ചെയ്തിട്ടുണ്ട്. 1,524 പോലീസ് ഉദ്യോഗസ്ഥരെയും 13 സിറ്റി ആംഡ് റിസർവ് (സിഎആർ) യൂണിറ്റുകളും നാല് ക്വിക്ക് റെസ്‌പോൺസ് ടീമുകളും (ക്യുആർടി) സുരക്ഷ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ദയാനന്ദ പറഞ്ഞു. മൂന്ന് ഷിഫ്റ്റുകളിലായി 516 ഉദ്യോഗസ്ഥരും ഒരു സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (സിഎപിഎഫ്) യൂണിറ്റും (92 പേർ) നിലവിൽ സ്‌ട്രോംഗ്‌റൂമുകളിൽ ഡ്യൂട്ടിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സുഗമമായ ഗതാഗതം ഉറപ്പാക്കാൻ വോട്ടെണ്ണൽ കേന്ദ്രത്തിന് ചുറ്റുമായി 400 ട്രാഫിക് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

മൗണ്ട് കാർമൽ കോളേജ്, വസന്തനഗർ (ബെംഗളൂരു സെൻട്രൽ), സെൻ്റ് ജോസഫ്സ് ഇന്ത്യൻ ഹൈസ്കൂൾ, വിട്ടൽ മല്യ റോഡ് (ബെംഗളൂരു നോർത്ത്), എസ്എസ്എംആർവി കോളേജ്, ജയനഗർ (ബെംഗളൂരു സൗത്ത്) എന്നിവിടങ്ങളിലാണ് ബെംഗളൂരുവിൽ വോട്ടെണ്ണൽ നടക്കുന്നത്.

TAGS: BENGALURU, POLITICS, ELECTION
KEYWORDS: vote counting today strict measures in place

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *