കാർ യാത്രക്കാർക്ക് നേരെ അജ്ഞാതരുടെ ആക്രമണം; അഞ്ച് വയസുകാരന് പരുക്കേറ്റു

കാർ യാത്രക്കാർക്ക് നേരെ അജ്ഞാതരുടെ ആക്രമണം; അഞ്ച് വയസുകാരന് പരുക്കേറ്റു

ബെംഗളൂരു: കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തി അജ്ഞാതർ. കസവനഹള്ളിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. നാലംഗ കുടുംബത്തെയാണ് ബൈക്കിലെത്തിയ രണ്ട് പേർ ആക്രമിച്ചത്. ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് ഭാര്യയും രണ്ട് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന അനൂപ് ജോർജിന്റെ കാറിന് നേരെയാണ് ആക്രമണം. സംഭവത്തിൽ അനൂപിന്റെ അഞ്ച് വയസുള്ള കുട്ടിക്ക് പരുക്കേറ്റു.

അനൂപ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമമായ എക്സ് വഴി പങ്കിട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് രണ്ട് പേർ തന്റെ കാർ തടഞ്ഞുനിർത്തിയതെന്ന് അനൂപ് പറഞ്ഞു. പിന്നീട് ഇവർ ജനൽ താഴ്ത്താൻ ആവശ്യപ്പെട്ടെങ്കിലും അനൂപ് ഇത് ചെയ്തില്ല. ഇതോടെ കല്ല് ഉപയോഗിച്ച് ഇരുവരും കാറിന്റെ പിൻവശത്തെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചു. അനൂപിന്റെ കുട്ടിയുടെ നെറ്റിയിലാണ് പരുക്കേറ്റത്. മൂന്ന് സ്റ്റിച്ച് ഇട്ടതായാണ് വിവരം. സംഭവത്തെ തുടർന്ന് പരപ്പന അഗ്രഹാര പോലീസിൽ പരാതി നൽകിയതായി അനൂപ് പറഞ്ഞു.

 

TAGS: BENGALURU | ATTACK
SUMMARY: Duo attacks couple, child in car with stone in road rage incident in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *