ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്

ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി; കേസെടുത്ത് പോലീസ്

ബെംഗളൂരു: ഡോ. ബി. ആർ. അംബേദ്കറുടെ ബാനറുകൾ വലിച്ചുകീറി അജ്ഞാതർക്കെതിരെ കേസെടുത്ത് പോലീസ്. മൈസൂരുവിലാണ് സംഭവം. വാജമംഗല ഗ്രാമത്തിൽ സ്ഥാപിച്ച അഞ്ച് ബാനറുകൾ ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ചിലർ വലിച്ചുകീറിയത്. ആളൊഴിഞ്ഞ പ്രദേശമായതിനാൽ പിറ്റേന്ന് രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ ഞായറാഴ്ച പ്രതിഷേധ പ്രകടനം നടത്തി.

പിന്നീട് പോലീസ് ഇവരെ സമാധാനിപ്പിക്കുകയും കുറ്റവാളികളെ പിടികൂടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഏപ്രിൽ 14 ന് ഗ്രാമത്തിൽ അംബേദ്കർ ജയന്തി ആഘോഷങ്ങൾ നടന്നതിനാൽ, മാസാവസാനം വരെ സൂക്ഷിക്കാൻ ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ച ശേഷമാണ് ഗ്രാമവാസികൾ ബാനറുകൾ സ്ഥാപിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലപരിശോധന നടത്തിയതായും എഫ്‌എസ്‌എൽ സംഘം അക്രമികളുടെ വിരലടയാളങ്ങൾ പരിശോധിച്ചതായും മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് പി.എൻ. വിഷ്ണുവർദ്ധന പറഞ്ഞു.

TAGS: KARNATAKA | BR AMBEDKAR
SUMMARY: Case registered after miscreants tear banners of B R Ambedkar in Mysuru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *