ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഏകദിന പരമ്പര ശ്രീലങ്കയ്ക്ക്

കൊളംബോ: ഇന്ത്യയ്ക്കെ‌തിരായ ഏകദിന പരമ്പര സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ 110 റൺസിനാണ് ശ്രീലങ്ക തകർത്തത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങുന്ന പരമ്പര 2-0 എന്ന നിലയില്‍ ആതിഥേയരായ ശ്രീലങ്കന്‍ ടീം സ്വന്തമാക്കി. സ്കോർ: ശ്രീലങ്ക 248/7. ഇന്ത്യ 138 (26.1). 27 വർഷത്തിനുശേഷമാണ് ഇന്ത്യയ്ക്കെതിരെ ശ്രീലങ്ക പരമ്പര സ്വന്തമാക്കുന്നത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ മത്സരം സമനിലയിൽ കലാശിച്ചു രണ്ടാംമത്സരം ശ്രീലങ്ക ജയിച്ചു. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ന് ഇന്ത്യക്ക് ജയിക്കണമായിരുന്നു. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 248 റൺസാണെടുത്തത്. ഇന്ത്യയുടെ മറുപടി 26.1 ഓവറിൽ 138 റൺസിൽ അവസാനിച്ചു. ഇന്ത്യയ്‌ക്കെതിരെ ഇതിനു മുൻപ് ശ്രീലങ്ക അവസാനമായി ഒരു ഏകദിന പരമ്പര ജയിച്ചത് 1997ലാണ്.
<br>
TAGS : CRICKET | SRILANKA
SUMMARY : Miserable failure for India; ODI series for Sri Lanka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *