തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം

കോഴിക്കോട്‌: പതഞ്‌ജലി ഉൽപന്നങ്ങളുടെ പേരിൽ തെ​റ്റി​ദ്ധാ​ര​ണ​ജ​ന​ക​വും നി​രോ​ധി​ക്ക​പ്പെ​ട്ട​തു​മാ​യ പ​ര​സ്യ​ങ്ങ​ൾ നൽകിയെന്ന കേസിൽ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർ കോ​ഴിക്കോട് കോടതിയിൽ ഹാജരാകാൻ നിർദേശം. ജൂൺ മൂന്നിന് ഹാജരാകണമെന്നാണ് കോഴിക്കോട്‌ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ ഉത്തരവ്.

ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്‌ റമഡീസ്‌ (ഒബ്ജക്‌ഷനബിൾ അഡ്വൈർടൈസ്‌മെന്റ്‌) നിയമമനുസരിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ പത്രങ്ങളില്‍ നൽകിയതിന് ഡ്രഗ്‌ കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് കോടതി ഉത്തരവ്. ആരോഗ്യപ്രവർത്തകനായ ഡോ. കെ.വി. ബാബു സംസ്ഥാന ഡ്രഗ്‌ കൺട്രോളർക്ക്‌ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *