ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഓടയിൽ വീണ് കാണാതായ ഡെലിവറി ഏജന്റിന്റെ മൃതദേഹം കണ്ടെത്തി. ബൈതരായണപുരയിലെ ഹേമന്ത് (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ഹേമന്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇയാളുടെ ഇരുചക്രവാഹനം സംരക്ഷണഭിത്തിയിൽ ഇടിച്ചാണ് സമീപത്തെ ഓടയിൽ വീണതെന്ന് പോലീസ് പറഞ്ഞു.

പിറ്റേന്ന് രാവിലെ ഹേമന്ത് സഞ്ചരിച്ച ഇരുചക്രവാഹനവും ചെരുപ്പും കണ്ടതോടെ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ 20 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൈസൂരു റോഡിലെ ജ്ഞാനഭാരതി യൂണിവേഴ്സിറ്റി ഗേറ്റ് മുതൽ കെംഗേരി വരെ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വൃഷഭവതി കനാലിൽ നിന്നാണ് ഹേമന്തിന്റെ മൃതദേഹം കണ്ടെടുത്തത്.

റോഡിലെ കുഴിയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മേൽപ്പാലങ്ങളിലെ സംരക്ഷണ ഭിത്തികളുടെ ഉയരം വർധിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.

TAGS: BENGALURU UPDATES | DELIVERY AGENT
SUMMARY: Missing delivery agent’s body found in Vrushabhavathi canal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *