കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയില്‍; മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്

കാണാതായ മുൻ സൈനികൻ കൊല്ലപ്പെട്ട നിലയില്‍; മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്

മണിപ്പൂർ: സംഘർഷത്തിന് പിന്നാലെ മണിപ്പൂരില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഇന്നലെ മെയ്‌തെ അനുകൂല വിദ്യാർഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ ഇംഫാലില്‍ അടക്കം വലിയ സംഘർഷമാണ് ഉണ്ടായത്. സംഘർഷത്തില്‍ അമ്പതിലധികം പേർക്ക് പരുക്കേറ്റു.

ഇതിനിടെ ക്യാങ് പോപ്പിയില്‍ കാണാതായ മുൻ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ മെയ്‌തെ സംഘടനകള്‍ തട്ടി കൊണ്ടുപോയി കൊല്ലപ്പെടുത്തിയതാണെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. കുക്കികളെ വംശഹത്യ നടത്താൻ മുഖ്യമന്ത്രി ബീരേൻ സിങ് ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ കുക്കി വനിത സംഘടനകള്‍ കേന്ദ്ര സർക്കാരിന് പരാതി നല്‍കി.

TAGS : MANIPPUR | SECURITY
SUMMARY : Missing Ex-Soldier Killed; Police have stepped up security in Manipur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *