ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു

ഐഎൻഎസ് ബ്രഹ്‌മപുത്രയിലെ തീപിടിത്തം; കാണാതായ നാവികന്റെ മൃതദേഹം കണ്ടെടുത്തു

ഐഎൻഎസ് ബ്രഹ്‌മപുത്രയിലുണ്ടായ തീപിടിത്തത്തിൽ കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിനൊടുവിലാണ് സീതേന്ദ്ര സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ഇക്കാര്യം സ്ഥിരീകരിച്ചു. സൈനികന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

തീപിടിത്തമുണ്ടായ ഡോക്ക് യാർഡും കപ്പലും നാവികസേനാ മേധാവി പരിശോധിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഐഎൻഎസ് ബ്രഹ്‌മപുത്ര ഉടൻ പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ അദ്ദേഹം നൽകി.

മുംബൈ നാവികസേന ഡോക്ക് യാർഡിൽ അറ്റക്കുറ്റപ്പണിക്കിടെ ഞായാറാഴ്ച വൈകുന്നേരമാണ് കപ്പലിൽ തീപിടിത്തമുണ്ടായത്. തീപിടിത്തതിൽ ഒരുവശത്തേക്ക് ചരിഞ്ഞ കപ്പലിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. വിഷയത്തിൽ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

TAGS: NATIONAL | INS BRAHMAPUTRA
SUMMARY: Missing navy officer in fite tragedy found after days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *