കാണാതായ പോലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ പോലീസ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കാണാതായ പോലീസ് കോൺസ്റ്റബിളിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മഡിവാള പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളായ ശിവരാജ് ബാലപ്പയാണ് (30) മരിച്ചത്. ബെംഗളൂരു വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ കിണറ്റിലാണ് ശിവരാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്ക് കാരണം ശിവരാജ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ കൃഷ്ണപ്പ ബാലപ്പ ജൂൺ 26ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ശിവരാജിനെ കണ്ടെത്താനായില്ല.

കാണാതാകുന്നതിന് ഒരു ദിവസം മുമ്പ് ഭാര്യ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി ശിവരാജ് കൃഷ്ണപ്പയെ അറിയിച്ചിരുന്നു. ജൂൺ ആദ്യവാരം ശിവരാജിന്റെ ഭാര്യയുടെ പരാതിയിൽ ഇദ്ദേഹത്തിനും മാതാപിതാക്കൾക്കുമെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു.

ജൂൺ 25ന് രാവിലെ 9 മണിയോടെ ശിവരാജ് ബാലപ്പ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി. എന്നാൽ പിന്നീട് ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് തിങ്കളാഴ്ച ശിവരാജിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

TAGS: BENGALURU | CRIME
SUMMARY: Missing police constable found dead

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *