കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: വിജയപുരയിൽ കാണാതായ മൂന്ന് കുട്ടികളെ ദുരൂഹത സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഗച്ചിനഗട്ടി കോളനിയിൽ നിന്ന് കാണാതായ അനുഷ്ക, വിജയ്, മിഹിർ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഇൻഡി റോഡിലെ ശാന്തിനികേതൻ നഗറിലെ മാലിന്യ സംസ്‌കരണ പ്ലാൻ്റിലാണ് മൃതദേഹങ്ങൾ കണ്ടത്.

കുട്ടികളുടെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ട്. കുട്ടികൾ ഒരുമിച്ച് ടൗണിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ കടകളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. ഞായറാഴ്ച രാവിലെ കളിക്കാൻ പോയ കുട്ടികൾ വൈകീട്ട് തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം കൊലപാതകം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദ അന്വേഷണം പുരോഗമിക്കുകയാണ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *