മല്ലേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ കണ്ടെത്തി

മല്ലേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരിയെ കണ്ടെത്തി

ബെംഗളൂരു: മല്ലേശ്വരത്ത് നിന്നും തട്ടിക്കൊണ്ടുപോയ രണ്ടരവയസുകാരിയെ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച ഉച്ചയോടെ വയലിക്കാവൽ ദേവയ്യ പാർക്കിന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് വീട്ടുകാർക്ക് കൈമാറി.

സംഭവത്തിൽ സുജാത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് മാനസിക വൈകല്യമുണ്ടെന്ന് പോലീസ് പറഞ്ഞു. പാർക്കിലെ വഴിയാത്രക്കാർ യുവതിയുടെ അസാധാരണമായ പെരുമാറ്റം കണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ സുജാത തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കണ്ടെത്തിയപ്പോൾ ചുണ്ടിൽ ചെറിയ മുറിവുകളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU | ARREST
SUMMARY: Child kidnapped from Malleswaram found near Devaiah Park in Vyalikaval

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *