കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളെയും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വളയത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി. ഡൽഹി നിസാമൂദീൻ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ കണ്ടെത്തിയത്. അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പോലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

മാർച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം യുവതി വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് യുവതിയും മക്കളും സഞ്ചരിച്ചത്. യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു. പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പോലീസിന് ലഭ്യമായ വിവരം. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

വളയം ചെറുമോത്ത് സ്വദേശിയുടെ ഭാര്യയെയും രണ്ടു മക്കളെയുമാണ് കാണാതായായത്. തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. അതേസമയം വീട് വിട്ട് പോകാനുള്ള കാരണം വ്യക്തമല്ല.
<br>
TAGS : MISSING CASE | KOZHIKODE NEWS
SUMMARY : Missing woman and children found from Kozhikode ring road

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *