ഐപിഎല്ലിൽ ഡൽഹിക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് പിന്മാറിയതായി റിപ്പോർട്ട്‌

ഐപിഎല്ലിൽ ഡൽഹിക്ക് തിരിച്ചടി; മിച്ചല്‍ സ്റ്റാര്‍ക് പിന്മാറിയതായി റിപ്പോർട്ട്‌

ഐപിഎല്ലിൽ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക് ഐപിഎല്ലിലെ തുടര്‍ മത്സരങ്ങളില്‍ നിന്ന് പിന്‍മാറിയതായാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ സമീപകാല ചരിത്രത്തിലില്ലാത്ത വിധം മത്സരങ്ങള്‍ മാറ്റിവെക്കേണ്ടി വന്നതും റീഷെഡ്യൂളിംഗുമാണ് താരത്തിന്റെ പിന്‍മാറ്റത്തിന് കാരണമെന്നാണ് വിവരം.

ഇന്ത്യയും പാകിസ്ഥാനും തമ്മിലെ അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഐപിഎല്ലിലെ വിദേശതാരങ്ങള്‍ക്കൊപ്പം സ്വന്തം നാട്ടിലേക്ക് മടങ്ങിയ സ്റ്റാര്‍ക് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കില്ലെന്ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. താരത്തിനു പകരം പുതിയ ആളെ ഇറക്കാനുള്ള തീരുമാനത്തിലാണ് ഡൽഹി ടീം.

TAGS: SPORTS | IPL
SUMMARY: Australian paser Mitchell Starc pulls out of IPL 2025

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *