എം.കെ. മുനീറിന് തിരിച്ചടി; 2.60 കോടി നല്‍കാന്‍ കോടതി വിധി

എം.കെ. മുനീറിന് തിരിച്ചടി; 2.60 കോടി നല്‍കാന്‍ കോടതി വിധി

കോഴിക്കോട്: ഇന്ത്യാവിഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം. കെ. മുനീർ എംഎൽഎക്ക് തിരിച്ചടി. കേസില്‍ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാന്‍ കോടതി വിധിച്ചു. കോഴിക്കോട് സ്വദേശി അഡ്വക്കേറ്റ് മുനീറിന്റെ പരാതിയിലാണ് ഇന്ത്യാവിഷന്‍ ചാനല്‍ ഒരു ലക്ഷം രൂപയും എം.കെ. മുനീര്‍, ഭാര്യ നഫീസ, സഹപ്രവര്‍ത്തകനായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ചേര്‍ന്ന് രണ്ടുകോടി 60 ലക്ഷം രൂപ തിരികെ നല്‍കാനും വിധിയായത്.

കോഴിക്കോട് ജെഎഫ്സിഎം ഏഴാം കോടതിയുടെതാണ് ഉത്തരവ്. 2012-13 ല്‍ ഇന്ത്യാവിഷന്റെ നടത്തിപ്പിലേക്കായി വാങ്ങിയ ഒരു കോടി 34 ലക്ഷം രൂപ തിരിച്ചുനല്‍ക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ മുനീര്‍ അഹമ്മദ് കോടതിയെ സമീപിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറുമാസം തടവു ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. ഫെബ്രുവരി 25നകം തുക അടക്കാന്‍ ആണ് കോടതി നിര്‍ദേശം.

TAGS: KERALA | MK MUNEER MLA
SUMMARY: Court asks MK Muneer mla to give 2.6cr in India vision cheque case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *