ലൈംഗികാരോപണം; എംഎൽഎ മുകേഷിന്റെ രാജി അനിവാര്യമെന്ന് ആനി രാജ

ലൈംഗികാരോപണം; എംഎൽഎ മുകേഷിന്റെ രാജി അനിവാര്യമെന്ന് ആനി രാജ

കൊച്ചി: ലൈംഗികാരോപണ കേസിൽ കുറ്റാരോപിതനായ എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ മുൻകൈ എടുക്കണം. മുകേഷിന്റെ രാജി അനിവാര്യമാണ്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കുമെന്ന് ആനി രാജ് പറഞ്ഞു.

ഇത്തരം സംശയങ്ങൾ ജനങ്ങളിൽ ഉണ്ടാകാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ സർക്കാർ മാറ്റി നിർത്തി അന്വേഷിക്കണം. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലെ കൂട്ട രാജി അനിവാര്യമായിരുന്നു. സിനിമാ മേഖലയിലെ സമഗ്രമാറ്റത്തിന് അമ്മയിലെ കൂട്ടരാജി കാരണമാകുമെന്നും അവർ വിശദീകരിച്ചു.

TAGS: KERALA | MLA MUKESH
SUMMARY: mla mukesh should resign,Annie Raja Against M Mukesh

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *