ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ

ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ

ബെംഗളൂരു: ജാമ്യം ലഭിച്ച് ജയിലിൽ നിന്നിറങ്ങിയ ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിജെപി എംഎൽഎ മുനിരത്ന വീണ്ടും അറസ്റ്റിൽ. പീഡന ആരോപണത്തെ തുടർന്നാണ് നടപടി. രാമനഗര ജില്ലയിലെ കഗ്ഗലിപുര പോലീസാണ് കേസെടുത്തത്. ജാതീയ അധിക്ഷേപം, വധഭീഷണി എന്നീ കേസുകളിൽ അറസ്റ്റിലായി ബെംഗളൂരു സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ എംഎൽഎയെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് ഇടയിൽ മുനിരത്നയ്ക്ക് എതിരെ എടുക്കുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. ജാതി അധിക്ഷേപത്തിനും വധഭീഷണിക്കും വയലിക്കാവൽ പോലീസ്‌ സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത രണ്ട് കേസുകളിൽ വ്യാഴാഴ്ച കോടതി എംഎൽഎയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചത്.

ഇതിന് പിന്നാലെ സെൻട്രൽ ജയിലിൽ ഡിഎസ്‌പി ദിനകർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് എംഎൽഎയെ ചോദ്യം ചെയ്‌തു വരികയാണ് എന്ന് അന്വേഷണ സംഘം അറിയിച്ചു.

 

TAGS: KARNATAKA | ARREST
SUMMARY: BJP MLA Muniratna again arrested after bailed out in another case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *