വധഭീഷണിയും ജാതീയ അധിക്ഷേപവും നടത്തിയെന്ന് പരാതി; എംഎൽഎ മുനിരത്ന അറസ്റ്റിൽ

വധഭീഷണിയും ജാതീയ അധിക്ഷേപവും നടത്തിയെന്ന് പരാതി; എംഎൽഎ മുനിരത്ന അറസ്റ്റിൽ

ബെംഗളൂരു: വധഭീഷണിയും, ജാതീയ അധിക്ഷേപവും നടത്തിയതിന് രാജരാജേശ്വരി മണ്ഡലത്തിലെ ബിജെപി എംഎൽഎ മുനിരത്നയെ പോലീസ് അറസ്റ്റ് ചെയ്തു. ബിബിഎംപി കരാറുകാരൻ ചെലുവരാജ്, വേലുനായക് എന്നിവരുടെ പരാതിയിലാണ് എംഎൽഎക്കെതിരെ കേസെടുത്തത്. രണ്ട് എഫ്‌ഐആറുകളാണ് എംഎല്‍എയ്‌ക്കെതിരേ പോലിസ് രജിസ്ട്രര്‍ ചെയ്തത്.

ഖരമാലിന്യ സംസ്കരണ കരാറിൻ്റെ പേരിൽ മുനിരത്നയും മറ്റ് മൂന്ന് പേരും തനിക്ക് നേരെ വധഭീഷണി മുഴക്കിയതായി ചെലുവരാജ് പരാതിപ്പെട്ടു. മുനിരത്ന, സർക്കാർ ഉദ്യോഗസ്ഥനായ വിജയകുമാർ, സെക്രട്ടറി അഭിഷേക്, എംഎൽഎയുടെ ബന്ധു വസന്തകുമാർ എന്നിവർ 30 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ചെലുവരാജ് ആരോപിച്ചു.

ഇതിനിടെ തനിക്ക് നേരെ മുനിരത്നയും ബന്ധുവും ജാതീയ അധിക്ഷേപം നടത്തിയതായി മറ്റൊരു ബിബിഎംപി ജീവനക്കാരൻ വേലുനായക് ആരോപിച്ചു. കോലാറിലേക്കുള്ള യാത്രയ്ക്കിടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

TAGS: BENGALURU | ARREST
SUMMARY: MLA Muniratna arrested over caste remarks against bbmp employee

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *