എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്; മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്; മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് എല്ലാം ഏകോപിപ്പിക്കാൻ നിര്‍ദേശം നല്‍കുകയും ചെയ്തു.

ഉമാ തോമസ് സംസാരിച്ചുവെന്നും പരസഹായത്തോടെയാണെങ്കിലും ഹെഡില്‍ നിന്ന് എഴുന്നേറ്റെന്നും ഉമാ തോമസിന്റെ ഒദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ടീം അഡ്മിന്‍ അറിയിച്ചു. ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചതെന്നും ‘എല്ലാം കോര്‍ഡിനേറ്റ്’ ചെയ്യണമെന്ന് എംഎല്‍എ അറിയിച്ചതായി ടീം അറിയിച്ചു.

മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് എംല്‍എ നിര്‍ദ്ദേശം നല്‍കി. അപകടം കഴിഞ്ഞ് 10 ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഉമാ തോമസ് ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്. ഒരാഴ്ച കൂടി ഐസിയുവില്‍ തുടരേണ്ടി വരുമെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍.

TAGS : UMA THOMAS
SUMMARY : MLA Uma Thomas to normal life; Spoke to son and staff members

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *