എംഎൽസി ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് ജയം

എംഎൽസി ഉപതിരഞ്ഞെടുപ്പ്; ബിജെപിക്ക് ജയം

ബെംഗളൂരു : നിയമനിർമാണസഭ(എംഎൽസി)യുടെ ദക്ഷിണ കന്നഡ ലോക്കൽ അതോറിറ്റിയിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ജയം. ബി.ജെ.പി.യുടെ കിഷോർ കുമാർ പുത്തൂർ ആണ് പുതിയ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. 3655 വോട്ട് കിഷോറിനുലഭിച്ചപ്പോൾ കോൺഗ്രസിന്റെ രാജു പൂജാരിക്ക് 1958 വോട്ടാണുകിട്ടിയത്. എസ്ഡിപിഐ സ്ഥാനാർഥി അൻവർ സാദത്ത് 195 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ദിനകർ ഉള്ളാൾ 9 വോട്ടുകളും നേടി. 5907 വോട്ടുകളാണ് പോൾചെയ്തത്.

എംഎൽസിയായിരുന്ന കോട്ട ശ്രീനിവാസ് പൂജാരിയുടെ മണ്ഡലമായിരുന്നു ദക്ഷിണ കന്നഡ ലോക്കൽ അതോറിറ്റി. അദ്ദേഹം ലോക്‌സഭാംഗമായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
<BR>
TAGS : MLC | BY ELECTION
SUMMARY : MLC by-election; BJP wins

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *