സി.എം. മുഹമ്മദ് ഹാജി അനുസ്മരണം

സി.എം. മുഹമ്മദ് ഹാജി അനുസ്മരണം

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചവരിൽ പ്രമുഖനാണ് അന്തരിച്ച സി.എം. മുഹമ്മദ് ഹാജിയെന്നും സൗമ്യതയുടെ പുഞ്ചിരിയും ദാന ധർമ്മങ്ങളിലെ ഉദാരതയും മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ് പറഞ്ഞു. മൈസൂർ റോഡിലെ കർണാടക മലബാർ സെൻ്റർ ഏ. ബി. കാദർ ഹാജി മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിതാവ് സ്ഥാപിച്ച സംഘടനയോടുള്ള അദ്ദേഹത്തിൻ്റെ ഇഴപിരിയാത്ത ബന്ധത്തിൻ്റെ തെളിവാണ് ട്രഷറർ പദവിയിൽ അദ്ദേഹത്തിൻ്റെ മുപ്പത്തി എട്ട് വർഷത്തെ ജീവിതവും പദവിയിലിരിക്കെ തന്നെയുള്ള വിട പറയലെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡണ്ട്മാരായ അഡ്വ. പി. ഉസ്മാൻ അഡ്വ: ശക്കിൽ, വി.സി. കരീം ഹാജി, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി,ശംസുദ്ധീൻ കൂടാളി, കെ.എച്ച്. ഫാറൂഖ് ടി.പി. മുനീറുദ്ധീൻ, ഖത്തീബ് ശാഫി ഫൈസി ഇർഫാനി, പി.എം. മുഹമ്മദ് മൗലവി, സിറാജ് ഹുദവി, ശക്കീർ ഐറിസ്, കബീർ ജയനഗർ തുടങ്ങിയവർ സംസാരിച്ചു.

<Br>
TAGS : MALABAR MUSLIM ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *