എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

എംഎംഎ സൗഹാർദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ സൗഹാര്‍ദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബദ്ര്‍ ദിനത്തോടനുബന്ധിച്ച് ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു. ബെംഗളൂരുവിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് മെറ്റി ഗ്രൈസ്, ജയ്‌സണ്‍ ലൂക്കോസ്, അഡ്വ. പ്രമോദ് വരപ്രത്ത്, അടൂര്‍ രാധാകൃഷ്ണന്‍, മുഹമ്മദ് കുനിങ്ങാട്, ശാന്തകുമാര്‍ എലപ്പുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

റമദാനില്‍ മുപ്പത് ദിവസവും ക്രമീകരിച്ച സമൂഹ നോമ്പുതുറകള്‍ ദിനേന സംഘടനക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു വരുന്നുണ്ട്. മോത്തിനഗര്‍ സംഘടന ആസ്ഥാനം, ഡമ്പിള്‍ റോഡ് ശാഫി മസ്ജിദ്, ജയനഗര്‍ മസ്ജിദ് യാസീന്‍, ആസാദ്‌നഗര്‍ മസ്ജിദ് നമിറ തുടങ്ങിയ സംഘടനാ കേന്ദ്രങ്ങളിലാണ് സമൂഹ നോമ്പുതുറകള്‍ ദിനേന നടക്കുന്നത്. മോത്തീനഗറില്‍ യാത്രക്കാര്‍ക്ക് അത്താഴ ഭക്ഷണവും സൗജന്യ താമസ സൗകര്യങ്ങടക്കം നല്‍കി വരുന്നുണ്ട്. ചികില്‍സാവശ്യാര്‍ത്ഥം നഗരത്തിലെത്തുന്നവര്‍ക്കും ജോലി ആവശ്യത്തിനെത്തുന്നവര്‍ക്കുമാണ് ഇതിന്റെ പ്രയോജനം കൂടുതല്‍ ലഭിക്കുന്നത്. കൂടാതെ റമദാനില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഒരു മാസം ഭക്ഷിക്കാന്‍ കഴിയുന്ന ഭക്ഷണ ധാന്യങ്ങളടങ്ങിയ രണ്ടായിരത്തില്‍പരം കിറ്റുകള്‍ വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്തു കഴിഞ്ഞു.

സൗഹാര്‍ദ്ദ നോമ്പുതുറക്ക് ജനറല്‍ സെക്രട്ടറി ടി.സി. സിറാജ്, വൈസ് പ്രസിഡണ്ട് തന്‍വീര്‍ മുഹമ്മദ്, സെക്രട്ടറിമാരായ കെ.സി. ഖാദര്‍, ശംസുദ്ധീന്‍ കൂടാളി, പി. എം. ലത്തീഫ് ഹാജി, പി. എം. മുഹമ്മദ് മൗലവി, ശബീര്‍ ടി.സി, കെ.കെ. സലീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ഉംറ യാത്രക്ക് പുറപ്പെടുന്ന സര്‍ഹാദ് സിറാജ്,ജ നീഫ് എന്നിവര്‍ക്ക് സദസ്സില്‍വെച്ച് യാത്രയയപ്പ് നല്‍കി. ഖത്തീബ് ശാഫി ഫൈസി ഇര്‍ഫാനി ബദ്ര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
<BR>
TAGS : IFTHAR MEET | MALABAR MUSLIM ASSOCIATION

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *