എം.എം.എ റമദാന്‍ പ്രഭാഷണം നാളെ

എം.എം.എ റമദാന്‍ പ്രഭാഷണം നാളെ

ബെംഗളൂരു: എല്ലാവര്‍ഷങ്ങളിലും റമദാന്‍ വെള്ളിയാഴ്ച്ചകളില്‍ മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ പള്ളികളില്‍ നടന്നു വരുന്ന റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കമാകും. ആത്മസംസ്‌കരണത്തിന്റെ വഴികള്‍’ എന്ന വിഷയത്തില്‍ വെള്ളിയാഴ്ച ഡബിള്‍ റോഡ് ശാഫി മസ്ജിദില്‍ നടക്കുന്ന പ്രഭാഷണ പരമ്പര പ്രസിഡണ്ട് ഡോ. എന്‍ എ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ഖത്തീബ് ഷാഫി ഫൈസി ഇര്‍ഫാനി വിഷയം അവതരിപ്പിച്ച് സംസാരിക്കും. ജയനഗര്‍ യാസീന്‍ മസ്ജിദില്‍ മുഹമ്മദ് മുസ്ലിയാര്‍ കുടകും ആസാദ് നഗര്‍ മസ്ജിദുന്നമിറയില്‍ ഇബ്രാഹീം ബാഖവിയും പ്രഭാഷണം നടത്തും.
<BR>
TAGS : MALABAR MUSLIM ASSOCIATION

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *