മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണം; കൊല്ലപ്പെട്ടത് മലയാളിയെന്ന് സംശയം

ബെംഗളൂരു: മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സംശയം.

മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പോലീസ് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ടയാൾ മലയാളത്തിൽ സംസാരിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടു. കുറേനാൾ മുൻപ് വീടുവിട്ട് പോയ വയനാട് പുൽപ്പള്ളി സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് സംശയമുണ്ട്. മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾ മംഗളൂരുവിലേക്ക് തിരിച്ചു.

ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.  ക്രിക്കറ്റ് ബാറ്റു കൊണ്ടും സ്റ്റംബ്‌ കൊണ്ടും അജ്ഞാതനെ യുവാക്കൾ പൊതിരെ തല്ലി. തുടർന്ന് അവശനായ അജ്ഞാതനെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ആൾക്കൂട്ടം ചേർന്നുള്ള ആക്രമണവും സമയത്തിന് ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.  സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
<BR>
TAGS : MOB ATTACK | MANGALURU
SUMMARY : Mob attack in Mangaluru; suspect that the deceased was a Malayali

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *