നടുറോഡില്‍ അഭ്യാസപ്രകടനവുമായി യുവാക്കൾ; ബൈക്ക് ഫ്ളൈ ഓവറില്‍നിന്ന് താഴേക്ക് എറിഞ്ഞ് നാട്ടുകാര്‍

നടുറോഡില്‍ അഭ്യാസപ്രകടനവുമായി യുവാക്കൾ; ബൈക്ക് ഫ്ളൈ ഓവറില്‍നിന്ന് താഴേക്ക് എറിഞ്ഞ് നാട്ടുകാര്‍

ബെംഗളൂരു: നടുറോഡിൽ ഗതാഗതതടസമുണ്ടാക്കി റീല്‍സെടുത്ത യുവാക്കൾക്ക് ചുട്ട മറുപടി നൽകി പൊതുജനം. ബെംഗളൂരു – തുമകുരു ദേശീയ പാതയിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളിലെ റീൽ വീഡിയോ ചിത്രീകരിക്കാനായാണ് യുവാക്കൾ ബൈക്കുമായി അഭ്യാസപ്രകടനം നടത്തിയത്. അഭ്യാസപ്രകടനം നടത്തിയ ബൈക്കുകളിൽ രണ്ടെണ്ണമാണ് നാട്ടുകാർ ഫ്ളൈ ഓവറിന് മുകളിൽനിന്ന് താഴേക്ക് വലിച്ചെറിഞ്ഞത്.

ഫ്ളൈ ഓവറിലെ ഗതാഗതം താറുമാറാക്കിയായിരുന്നു യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തിയത്. റീൽസ് ചിത്രീകരണം മൂലം യാത്ര തടസപ്പെട്ടതോടെ രോഷാകുലരായ നാട്ടുകാര്‍ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറുകൾ മേൽപ്പാലത്തിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് എറിഞ്ഞു തകര്‍ത്തു. 30 അടി താഴെയുള്ള സര്‍വീസ് റോഡിലേക്കാണ് സ്‌കൂട്ടര്‍ എറിഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. യുവാക്കളുടെ രക്ഷിതാക്കളെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

 

TAGS: BENGALURU | BIKE STUNT
SUMMARY: Mob angry with bikers performing stunts on national highway throw bikes from atop flyover

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *