സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി

ബെംഗളൂരു: സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് പണം തട്ടിയതായി പരാതി. ഹണ്ടർ എന്ന തമിഴ് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നന്ദിത ഷെട്ടിയിൽ നിന്നാണ് 1.7 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ നന്ദിത സുബ്രഹ്മണ്യപുര പോലീസിൽ പരാതി നൽകി.

ഇൻസ്റ്റഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവെർസ് ഉള്ളയാളാണ് നന്ദിത. അഭിനയത്തിൽ താല്പര്യമുണ്ടായിരുന്ന നന്ദിത തന്റെ പോർട്ട്‌ഫോളിയോ പല സംവിധായകർക്കും നൽകിയിരുന്നു. പോർട്ട്‌ഫോളിയോ കണ്ടാണ് സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പുകാർ തന്നെ ബന്ധപ്പെട്ടതെന്ന് നന്ദിത പരാതിയിൽ പറഞ്ഞു. സിനിമയിൽ അഭിനയിക്കണമെങ്കിൽ 1.7 ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്നും തട്ടിപ്പുകാർ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ഇവർ പറഞ്ഞ അക്കൗണ്ടിലേക്ക് നന്ദിത പണം കൈമാറി. എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായതെന്ന് നന്ദിത പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | CHEATING
SUMMARY: Model cheated of Rs 1.7 lakh with promise of role in Tamil movie

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *