മോദി പോളണ്ടിലേക്ക്; 45 വര്‍ഷത്തിന് ശേഷം എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

മോദി പോളണ്ടിലേക്ക്; 45 വര്‍ഷത്തിന് ശേഷം എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദി പോളണ്ട്- ഉക്രൈൻ ഔദ്യോഗിക സന്ദർശനത്തിനായി പുറപ്പെട്ടു. മൊറാർജി ദേശായിക്ക് ശേഷം 45 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാർഷിക ആഘോഷങ്ങളില്‍ മോദി ഭാഗമാകും.

പോളണ്ട് പ്രസിഡന്റ് ആൻദ്രെജ് ദുഡെയുമായും പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായും നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചകള്‍ നടത്തും. പോളണ്ടിലുള്ള ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. തലസ്ഥാനമായ വാർസോയില്‍ ആണ് പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. ഇതിനു പിന്നാലെ ഉക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ ക്ഷണം സ്വീകരിച്ച്‌ പ്രധാനമന്ത്രി ഉക്രൈനിലേക്കും എത്തും.

TAGS : NARENDRA MODI | POLAND
SUMMARY : Modi to Poland; First Indian Prime Minister after 45 years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *