മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

മോഹൻലാൽ കേരള ക്രിക്കറ്റ് ലീഗിന്‍റെ ബ്രാൻഡ് അംബാസഡർ

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്‍റെ (കെസിഎല്‍) ബ്രാന്‍ഡ് അംബാസഡറായി മോഹന്‍ലാല്‍. ക്രിക്കറ്റ് പ്രേമിയും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്‍റെ മുൻ ക്യാപ്റ്റനുമായിരുന്ന മോഹന്‍ലാല്‍ കൂടി എത്തുന്നത്തോടെ പുതിയൊരു ക്രിക്കറ്റ് തുടക്കത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങുന്നത്.

ഐപിഎല്‍ മാതൃകയില്‍ മലയാളി താരങ്ങളുള്‍പ്പെട്ട ആറ് ടീമുകള്‍ അണിനിരക്കുന്ന ട്വന്‍റി-20 ക്രിക്കറ്റ് ലീഗിന്‍റെ ആദ്യ സീസണ്‍ സെപ്റ്റംബര്‍ 2 മുതല്‍ 19 വരെ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുന്നത്. 60 ലക്ഷം രൂപയാണ് ലീഗിലെ സമ്മാനത്തുക. രണ്ട് മത്സരങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുക. ലീഗിന്‍റെ ഇടവേളയില്‍ മലയാളി വനിത ക്രിക്കറ്റ് താരങ്ങള്‍ അണിനിരക്കുന്ന പ്രദര്‍ശന മത്സരവും സംഘടിപ്പിക്കും.

ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസരം ജൂലൈ 15 വരെയാണ്. ഒട്ടേറെ മുന്‍നിര കമ്പനികളും ബ്രാന്‍ഡുകളും ഫ്രാഞ്ചൈസികള്‍ ആരംഭിക്കുന്നതിനും ടീമുകളെ സ്പോണ്‍സര്‍ ചെയ്യുന്നതിനുമായി ഇതിനകം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കെസിഎല്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ അറിയിച്ചു.

TAGS: SPORTS | KERALA CRICKET LEAGUE
SUMMARY: Mohanlal to be brand ambassador for Kerala cricket league

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *