ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ല; നയം വ്യക്തമാക്കി മോഹൻലാല്‍

ഇനി അമ്മയുടെ തലപ്പത്തേക്ക് ഇല്ല; നയം വ്യക്തമാക്കി മോഹൻലാല്‍

കൊച്ചി: താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാല്‍. ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാല്‍ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മ സംഘടന ആടിയുലഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഹൻലാല്‍ പ്രസിഡന്‍റും സിദ്ദിഖ് ജനറല്‍ സെക്രട്ടറിയുമായിരുന്ന സംഘടന പിരിച്ചുവിട്ടിരുന്നു.

ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാല്‍ സഹപ്രവർത്തകരെയും അറിയിച്ചതായാണ് റിപ്പോർട്ടുകള്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവർത്തകരില്‍ നിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹൻലാലിന്‍റെ പിന്മാറ്റത്തിന്‍റെ കാരണമായി പറയപ്പെടുന്നുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമർശനങ്ങള്‍ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാല്‍ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാത്രമല്ല സംഘടനയുടെ പദവി ഏറ്റെടുക്കണ്ട എന്ന കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്‍റെ തീരുമാനമെന്നും വിവരമുണ്ട്. അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് മുൻ വൈസ് പ്രസിഡന്‍റ് ജയൻ ചേർത്തലയും സുരേഷ് ഗോപിയും സൂചന നല്‍കിയിരുന്നു.

TAGS : MOHANLAL | AMMA
SUMMARY : Mohanlal will not be there to direct ‘Amma’ again; The actor clarified the decision

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *